28 March 2024 Thursday

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

ckmnews

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും  ഉന്നമനം ലക്ഷ്യമാക്കി അവരുടെ കുടുംബങ്ങളുടെ കൂടി പങ്കാളിതത്തോടെ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ബിആർസി യുടെ കീഴിൽ പഠിക്കുന്ന കുട്ടികളെയും ബഡ്‌സ് സ്കൂളും,റീഹാബിലിറ്റേഷൻ സെന്ററും ഏകോപിപ്പിച്ചു കൊണ്ട് തൊഴിൽപരമായ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയുള്ള സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ ഉയർന്നു വന്നു,നിലവിൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ കീഴിൽ ഉത്പാദിപ്പിക്കുന്ന ഹൈജീനിക് ഉത്പന്നങ്ങളായ, സോപ്പ്, ഹാൻഡ്‌വാഷ്,ഡീറ്റെർജന്റ്, തുടങ്ങിയവയും,പ്ലാസ്റ്റിക് ഉപഭോഗം കുറക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചി നിർമ്മിച്ചു വിപണനവും നടന്നുവരുന്നുണ്ട്, ഇതിന്റെ നിലവിലുള്ള ലാഭ വിഹിതം മാർച്ച്‌ 31, നുമുമ്പ് ഓരോ ഭിന്നശേഷിക്കാരുള്ള കുടുംബത്തിനും ഡിവിഡന്റ് നല്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.നിലവിൽ നടന്നുകൊണ്ടിരിക്കുന്നു പൊതുമരാമത്തു പണികൾ പൂർത്തീകരിക്കുന്ന മുറക്ക് കൈതറി വസ്ത്രനിർമാണം ഉടൻ ആരംഭിക്കാനും നടപടികൾ കൈകൊള്ളും,ഭിന്നശേഷി കുട്ടികളാൽ നിർമ്മിച്ചു വിപണിയിലെത്തിക്കുന്ന "ചാല്ലെഞ്ച് "ഉത്പന്നങ്ങൾ പൊതുസമൂഹം പരമാവതി ഏറ്റെടുത്തു വിജയിപ്പിക്കണമെന്നും,സമൂഹത്തോടൊപ്പം അവരെയും ചേർത്തുപിടിക്കാൻ എല്ലാവരും രംഗത്ത് വരണണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു,ശ്രീജ (മെമ്പർ )അദ്ധ്യക്ഷ വഹിച്ചു. ഹസ്സൈനാർ നെല്ലിശ്ശേരി (മെമ്പർ )ശാന്ത മാധവൻ (മെമ്പർ )പുരുഷോത്തമൻ (മെമ്പർ )അനിത (മെമ്പർ )ഉണ്ണികൃഷ്ണൻ (മെമ്പർ )എന്നിവർ ആശംസകൾ അർപ്പിച്ചു,കമ്മ്യൂണിറ്റി ഫാസിലിറ്റേറ്റർ ക്ലാസ്സെടുത്തു.അഹമ്മദ്‌,മുതൂർ (പ്ലാൻ കോർഡിനേറ്റർ) നന്ദി പറഞ്ഞു.