28 March 2024 Thursday

കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിങ്ങിന് തുടക്കമായി

ckmnews

കടവല്ലൂർ  കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിങ്ങിന് തുടക്കമായി


ചങ്ങരംകുളം:കടവല്ലൂർ  കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിങ്ങിന് തുടക്കമായി.സ്കൂൾ അങ്കണത്തിൽ ആരംഭിച്ച പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ബുൾബുൾ കോഡിനേറ്റർ റിമ വിദ്യാർത്ഥികളെ സ്കാർഫ് അണിയിച്ചു. തുടർന്ന് ഗൈഡിങ്ങിന്റെ വിദ്യാർഥികളെ അഡ്മിനിസ്ട്രേറ്റർ ബാഡ്ജ് അണിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികളും,അധ്യാപകരും,രക്ഷിതാക്കളും പങ്കെടുത്തു..സ്കൗട്ട് ആൻഡ് ഗൈഡിങ് ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാണ്.ചെറുപ്പക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും മറ്റുള്ളവരോട് വിശ്വസ്തത, ചിന്താശീലം എന്നിവ വളർത്തിയെടുക്കാൻ എന്ന ഉദ്ദേശത്തോടെ കൂടിയാണ് ഇത് ആരംഭിച്ചത്.പ്രിൻസിപ്പാൾ ലിനി ഷിബു സ്വാഗതവും. ബുൾബുൾ കോഡിനേറ്റർ റിമ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ പ്രിൻസിപ്പാൾ ലിനി ഷിബു, ബുൾബുൾ കോഡിനേറ്റർമാരായ റുമ ജോർജ്,റിമ ജോഫി,അധ്യാപകർ രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി