19 April 2024 Friday

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ നിറസാനിധ്യം കെബി ശിവദാസനെ സണ്‍റൈസ് ആശുപത്രി ആദരിച്ചു

ckmnews

ചങ്ങരംകുളം: ചങ്ങരംകുളം  സൺറൈസ്  ഹോസ്പിറ്റലിന്റെ  ഓണാഘോഷവും  പുരസ്‌കാരസമർപ്പണവും സൺറൈസ്  ഹോസപിറ്റലിൽ  വെച്ച്  ലളിതമായ ചടങ്ങില്‍ നടന്നു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ നിറസാനിധ്യവും ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയുമായ കെബി ശിവദാസനെ സണ്‍റൈസ് ആശുപത്രി ആദരിച്ചു.ഹോസ്പിറ്റൽ  മാനേജർ  വിനോദ്  കെ  പിള്ളൈ  ഷൈൻ മോഹൻസൺറൈസ് ഗ്രൂപ്പ്‌   CEO  മറ്റു  ഹോസ്പിറ്റൽ  സ്റ്റാഫ്‌  തുടങ്ങിയ  ഭാരവാഹികൾ ചേര്‍ന്നാണ് ശിവദാസനെ  ആദരിച്ചത്.ചടങ്ങിൽ  കരുണ  ചാരിറ്റി ഭാരവാഹികളായ  പ്രസിഡന്റ്‌ ഷറഫു മാന്തടം സെക്രെട്ടറി  അഷ്‌റഫ്‌  പള്ളിക്കര  മുൻ പ്രസിഡന്റ്‌ ബഷീർ  ഒതളൂർ ഉണ്ണികൃഷ്ണൻ സിദ്ധിക്ക്  നന്നംമുക്ക് തുടങ്ങിയവർ  പങ്കെടുത്തു