20 April 2024 Saturday

ചങ്ങരംകുളം കണ്ണേങ്കാവിൽ ഉത്സവത്തിനായി ഒരുങ്ങിയ കരിങ്കാളിക്ക് തീപിടിച്ചു

ckmnews


ചങ്ങരംകുളം:കരിങ്കാളി വരവിന് ഏറെ പേര് കേട്ട ചങ്ങരംകുളം കണ്ണേങ്കാവ് പൂരത്തിന് 

വഴിപാടായി ഒരുങ്ങിയ

കരിങ്കാളിക്ക് തീപിടിച്ചു.തൃത്താല കോട്ടപ്പാടം സ്വദേശി വാസുവിനാണ്  തീപ്പൊള്ളൽ ഏറ്റത്.ഇയാള്‍ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . കഴിഞ്ഞ ദിവസമാണ് ചങ്ങരംകുളം  നരണിപ്പുഴ യിലെ ഒരു വീട്ടിൽ  നിന്നും വഴിപാടായി കരിങ്കാളി അനുഷ്ടാനം നടന്നത്. ക്ഷേത്രത്തിലേക്ക് ഇറങ്ങുന്നതിനു് മുൻപാണ് അബദ്ധത്തിൽ കരിങ്കാളി വേഷക്കാരൻ്റെ കൈയ്യിൽ കെട്ടിയ 'വഞ്ചിയിലും വസ്ത്രത്തിലും തീപിടുത്തം ഉണ്ടായത്.