24 April 2024 Wednesday

എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

തിരുവനന്തപുരം : എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് ഇന്നു വെളുപ്പിന് തൂങ്ങി മരിച്ചത്. ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ തിരുവനന്തപുരം എക്സൈസ് പാർട്ടി 0.4 ഗ്രാംഎംഡിഎംഎയുമായി പിടികൂടിയത്.


വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ ഷൈനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മകന്റെ കാര്യം ഓർത്ത് ഷൈനി മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മാരക മയക്കുമരുന്നായ എം ഡി എം എയുമായി പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുകയാണ്.