23 April 2024 Tuesday

മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

ckmnews

പാല : മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്.

ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു അപകടം.