24 April 2024 Wednesday

യൂത്ത് ലീഗ് ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ കൈമാറി

ckmnews

ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന നിർധനരായ കുടുംബത്തിലെ വിദ്യാർഥിക് മാന്തടം ശിഹാബ്തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി 32"LED ടെലിവിഷൻ വീട്ടിൽ എത്തിച്ചു നൽകി .കുടുംബത്തിന്റെ അവസ്ഥ ചങ്ങരംകുളം മീഡിയ മാധ്യമ പ്രവർത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് ഇ സദുദ്യമം ഏറ്റെടുത്തത് .മഹാമാരിയിൽ ഓൺലൈൻ പഠനം വഴിമുട്ടിയ 3കുടുംബങ്ങൾക് മുൻപും യൂത്ത് ലീഗ് 32"LEDടീവി നൽകിയിരുന്നു .മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,വൈറ്റ് ഗാർഡ് ക്യാപ്ടൻ റഹീം മാന്തടം, ഷഫീക് തച്ചുപറമ്പ് , സിവി അഷ്‌റഫ് അട്ടേകുന്നു തുടങ്ങിയവർ സംബന്ധിച്ചു.