28 March 2024 Thursday

മരം വീണ് തകര്‍ന്ന വൈദ്യുതി ലൈന്‍ ഒരു മാസം കഴിഞ്ഞും പൂര്‍വ്വ സ്ഥിതിയിലാക്കിയില്ല തലക്ക് മീതെ അപകടം കാത്ത് പാതയോരത്തെ കുടുംബങ്ങള്‍

ckmnews

ചങ്ങരംകുളം: തലക്ക് മീതെ അപകടം കാത്ത് കഴിയുകയാണ് സംസ്ഥാന പാതയോരത്ത് കുടില്‍ കെട്ടി കഴിയുന്ന എട്ടോളം കുടുംബങ്ങള്‍.ഒരു മാസം മുമ്പുണ്ടായ കനത്ത കാറ്റിലും പാതയോരത്തെ സ്വകാര്യ വെക്തിയുടെ പറമ്പിലെ മരം വീണ്  ലൈനുകള്‍ തകരുകയും വൈദ്യുതി കാല്‍ മറിഞ്ഞു വീഴുകയും ചെയ്തിരുന്നു.അര്‍ത്ഥരാത്രിയിലുണ്ടായ അപകടത്തില്‍ തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടതെന്ന് കുടുംബം പറയുന്നു.അപകടത്തില്‍ തകര്‍ന്ന വൈദ്യുതി കാലും ലൈനുകളും കടപുഴകി വീണ മരവും ഒരു മാസം കഴിഞ്ഞിട്ടും ഇത് വരെയും നീക്കം ചെയ്തിട്ടില്ല.മരം വീണതിനെ തുടര്‍ന്ന് പാതയോരത്തെ കുടിലുകള്‍ക്ക് ഭീഷണിയായി ചരിഞ്ഞ് നില്‍ക്കുന്ന വൈദ്യുതി കാല്‍ കുടുംബങ്ങളുടെ ജീവിതം തന്നെ ഭീഷണിയിലാക്കുന്നുണ്ട്. ചെറിയ കാറ്റോ മഴയോ വന്നാല്‍ പോലും ഏത് നിമിശവും വീഴാവുന്ന രീതിയില്‍ തലക്ക് മീതെ കടന്നു പോവുന്ന വൈദ്യുതി ലൈനുകളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടോളം കുടുംബങ്ങളെയാണ്

ഭീഷണിയിലാക്കുന്നത്.കെഎസ്ഇബി അധികൃതര്‍ ഇടപെട്ട് പ്രശ്നത്തിന് ഉടനെ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.