19 April 2024 Friday

യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി;ആറുവയസ്സുകാരിയെ പീഡിപ്പിച്ച 65-കാരന് എട്ടുവര്‍ഷം കഠിന തടവ്.

ckmnews

കൊച്ചി: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ടുവര്‍ഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. കളമശ്ശേരി ഐശ്വര്യ നഗര്‍ കൊല്ലമുറി വീട്ടില്‍ രമേശനെയാണ് (65) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്.

2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്ക് മിഠായി നല്‍കി പ്രതിയുടെ വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും പോക്‌സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.