25 April 2024 Thursday

കെട്ടിട ഉടമ അഡ്വാന്‍സ് തുക തിരിച്ച് നല്‍കിയില്ല കുന്ദംകുളത്ത് കെട്ടിടത്തിന് മുകളില്‍ കയറി വ്യാപാരിയുടെ ആത്മഹത്യ ഭീഷണി

ckmnews

കുന്നംകുളം:  കെട്ടിട ഉടമ അഡ്വാന്‍സ് തുക തിരിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് കുന്ദംകുളത്ത് കെട്ടിടത്തിന് മുകളില്‍ കയറി വ്യാപാരിയുടെ ആത്മഹത്യ ഭീഷണി.ഭാവന റോഡിൽ  കെട്ടിടത്തിനു മുകളിൽ കയറിയാണ് തൃശ്ശൂർ എടക്കുന്ന് സ്വദേശി വറ തോട്ടിക്കൽ ജോൺസന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാൾ കുന്നംകുളം സ്വദേശിയായ വ്യക്തിയിൽ നിന്നും കടമുറി വാടകയ്ക്ക് എടുത്തിരുന്നു എന്നാൽ ഈ കടമുറി ഒഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞിട്ടും അഡ്വാൻസ് നൽകിയ മൂന്ന് ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ കയറിയത്.തുടർന്ന് കുന്നംകുളം അഡീഷണൽ എസ്ഐ ജോയിയുടെ പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു സംഭവത്തില്‍ പോലീസ് അന്യേഷണം തുടങ്ങി