25 April 2024 Thursday

കോൾ പടവ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഈ വർഷം തന്നെ പൂർത്തിയാക്കും:കെ.എൽ.ഡി.സി. ചെയർമാൻ

ckmnews

കോൾ പടവ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഈ വർഷം തന്നെ പൂർത്തിയാക്കും:കെ.എൽ.ഡി.സി. ചെയർമാൻ


പൊന്നാനി:ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് പൊന്നാനി മേഖലയിലെ കോൾ പടവുകൾ സന്ദർശിച്ചു.കെ.എൽ.ഡി.സി. ചെയർമാൻ പി.വി. സത്യേനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മൂന്ന് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും സംഘം അറിയിച്ചു.അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഈ വർഷം കൃഷിയിറക്കില്ലെന്ന് കോൾ പടവ് സമിതി തീരുമാനിച്ചിരുന്നു. പല പ്രതിഷേധങ്ങളും നടന്നിരുന്നു. പൊന്നാനി മേഖലയിലെ നരണിപ്പുഴ - കുമ്മിപ്പാലം കോൾ പടവിലെ പുറം ബണ്ടുകളും പുതുക്കി പണിയും.കെ.എൽ.ഡി.സി ബോർഡ് മെമ്പർമാരായ എ.എസ് കുട്ടി , ജോസഫ് ചാവക്കാല, കൃഷ്ണദാസ് മാസ്റ്റർ,  എം.ഡി രാജീവ്,  ചീഫ് എൻജിനീയർ ശാലിനി,എഞ്ചിനീയർമാരായ  ഷാജി,ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ , നരണിപുഴ കുമ്മിപ്പാലം കോൾ പടവ് ഭാരവാഹികളായ   സുരേഷ് പാട്ടത്തിൽ,  രാഘവൻ തട്ടകത്ത്, സി.കെ പ്രഭാകരൻ എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു