08 February 2023 Wednesday

കേസിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസിനും പരാതിക്കാരിക്കാർക്കും 8 ലക്ഷം തരണം യുവാവിനെതിരെ വനിതാ സെല്ലിൽ പരാതി നൽകിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ

ckmnews

കേസിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസിനും പരാതിക്കാരിക്കാർക്കും 8 ലക്ഷം തരണം 


യുവാവിനെതിരെ വനിതാ സെല്ലിൽ പരാതി നൽകിച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയിൽ


ചങ്ങരംകുളം:കേസിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസിന് കൈക്കൂലി നൽകാനാണെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ അന്വേഷണ സംഘം പിടികൂടി.തൃശ്ശൂർ വെങ്കിടങ് സ്വദേശി ശ്രീപത്മം വരിക്കാശ്ശേരി വീട്ടിൽ ദീപക്(48)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മണ്ണാർക്കാട് സ്വദേശിയായ യുവാവാവിനെതിരെയാണ്  സഹപ്രവർത്തകയായ

യുവതി മലപ്പുറം വനിതാ സെല്ലിൽ പരാതി നൽകിയത്.യുവതിയെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ച പ്രതി തന്നെ പരാതിക്കാരിയുമായി കേസ് ഒത്ത് തീർപ്പാക്കി തരാമെന്നും പോലീസിനും പരാതിക്കാരിക്കുമായി 7 ലക്ഷം രൂപയോളം കൊടുക്കണമെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.അറസ്റ്റ് വൈകിപ്പിക്കുന്നതിന് പോലീസിന് നൽകാനാണെന്ന് പറഞ്ഞ് എടപ്പാൾ നടുവട്ടത്ത് വച്ച്  അമ്പതിനായിരം രൂപ അഡ്വാൻസ് തുക വാങ്ങിക്കുകയും ചെയ്തു.ബാക്കി പണം തന്നില്ലെങ്കിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിയും തുടർന്നതോടെ യുവാവ്  പോലീസിന് കീഴടങ്ങി പോലീസിന് വിശദീകരണം നൽകുകയായിരുന്നു.തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്ഐ രാജേന്ദ്രൻ നായർ,സീനിയർ സിപിഒ ഷിജു,സനോജ്,കപിൽദേവ്,ജെറോം സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.എറണാംകുളം സ്വദേശികളായ രണ്ട് പേർകൂടി സംഭവത്തിൽ 

സംഭവത്തിൽ പിടിയിലാകാനുണ്ട്.ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു.പ്രതികൾ സമാനമായ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു