29 March 2024 Friday

തലയെടുപ്പുള്ള ഇരുപതോളം കൊമ്പന്‍മാര്‍ അണിനിരന്ന ഗജസംഗമത്തോടെ ചിറയ്ക്കല്‍ ഫെസ്റ്റിന് തുടക്കമായി.

ckmnews

തലയെടുപ്പുള്ള ഇരുപതോളം കൊമ്പന്‍മാര്‍ അണിനിരന്ന ഗജസംഗമത്തോടെ ചിറയ്ക്കല്‍ ഫെസ്റ്റിന് തുടക്കമായി.

ചങ്ങരംകുളം : കാഞ്ഞിരമറ്റം നേര്‍ച്ചാഘോഷത്തിന്റെ ഭാഗമായാണ് ചിറയ്ക്കല്‍ ഫെസ്റ്റ് ആഘോഷിക്കുന്നത്. വിവിധ കമ്മിറ്റികള്‍ക്കായി എത്തിയ ആനകള്‍ക്ക് വൈകിട്ടു മുതല്‍ വാദ്യമേളങ്ങളോടെ ചിറയ്ക്കല്‍ സെന്ററില്‍ സ്വീകരണം നല്‍കി. രാത്രി ചിറയ്ക്കല്‍ സെന്ററിലെ ഗജസംഗമത്തിന് ശേഷം പത്തോളം ബാന്റ് സെറ്റുകള്‍ സംയുക്തമായി ഗാനാലാപനം നടത്തി. രാത്രി ദേശങ്ങളില്‍ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകളും ഉണ്ടായി. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നള്ളിപ്പുകള്‍ വൈകിട്ടു ചിറയ്ക്കല്‍ സെന്ററില്‍ എത്തി ചേരും. കൂട്ടിയെഴുന്നള്ളിപ്പോടെയാണ് ചിറയ്ക്കല്‍ ഫെസ്റ്റിന് സമാപനം.