29 March 2024 Friday

സംസ്കാര സാഹിതി:പ്രഥമ പ്രേംനസീർ പുരസ്കാരം ചങ്ങരംകുളം സ്വദേശി ലുക്ക്മാൻ അവറാന്

ckmnews

സംസ്കാര സാഹിതി:പ്രഥമ പ്രേംനസീർ പുരസ്കാരം ചങ്ങരംകുളം സ്വദേശി ലുക്ക്മാൻ അവറാന്


ചങ്ങരംകുളം:കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകൻ പ്രേം നസീർ വിടപറഞ്ഞിട്ട് 34 വർഷം പിന്നിടുന്ന വേളയിൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി സംസ്കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം പ്രശസ്ത നടൻ ലുക്ക്മാൻ അവറാന് നൽകാൻ തീരുമാനം.

ഉണ്ട,വൈറസ്, ഗോദ, കലി, കെഎല്‍ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ,  അടുത്തിടെ ഇറങ്ങിയ തല്ലുമാല, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒട്ടനവധി കഥാപാത്രങ്ങൾ  നമുക്ക്‌ സമ്മാനിച്ച ലുക്ക്മാന് മലയാള സിനിമയുടെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ്.മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദദാരിയുമായ ലുക്ക്മാൻ ഇതിനോടകം തന്നെ ചെയ്ത കഥാപാത്രങ്ങൾ പരിശോധിച്ചാൽ അതിലെ വ്യത്യസ്ത ഏറെ ചർച്ചകൾക്കു വിധേയമായമാക്കാവുന്നതും ഏറിയ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ നൊമ്പരങ്ങളോ വാത്സല്യങ്ങളോ തീർത്താണ് കടന്നു പോയതെന്ന് നിസ്സംശയം പറയാൻ സാധിക്കും.


അഭിനയ ജീവിതത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു പ്രേം നസീറിന്റെ ഓർമ്മക്കായി ഏർപ്പെടുത്തിയ ഈ പുരസ്കാരത്തിനു ലുക്ക്മാനെ അർഹനാക്കിയത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഇതിനോടകം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലെ വ്യത്യസ്തയും മലയാളത്തിലെ യുവ പ്രേഷകരുടെ ഇഷ്ടതാരമെന്ന ഖ്യാതിയുമെല്ലാമാണെന്ന് കൂടി ഏവരെയും അറിയിക്കുന്നു.


ഫെബ്രുവരി 7 ന് പൊന്നാനിയിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ.ലുക്ക്മാന് പുരസ്‌കാരം സമ്മാനിക്കുമെന്ന്  സംസ്ഥാന ചെയർമാൻ ആര്യാടൻ, ജില്ലാ ചെയർമാൻ റിയാസ് മുക്കോളി,സംസ്ഥാന വൈസ് ചെയർമാൻ സമദ് മങ്കട, സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്, ജില്ലാ ജനറൽ കൺവീനർ ഷാജി കട്ടൂപ്പാറ എന്നിവർ അറിയിച്ചു