23 April 2024 Tuesday

ചാവക്കാട് ഒരുമനയൂർ ഓവുപാലത്തിന് സമീപം ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ckmnews

ചാവക്കാട് : ഒരുമനയൂർ ഓവുപാലത്തിന് സമീപം ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് .

എറണാംകുളം കടവന്ത്ര സ്വദേശികളായ കൃഷ്ണകൃപ ലൂയിസ് ലൈൻ ഗൗതം (26) ശ്രദ്ധ (28) അശ്വതി (31) എന്നിവർക്കാണ് പരിക്കുപറ്റിയത്.

ഇന്ന് പുലര്‍ച്ചയാണ് അപകടം.

ബെൻസ് കാറും പഞ്ചാബ് രജിസ്ട്രേഷൻ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത് .

പരിക്കുപറ്റിയവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു