29 March 2024 Friday

കണ്ണേങ്കാവ് ഉത്സവത്തിന് നാട് ഒരുങ്ങി : പുരവാണിഭം ഇന്ന്

ckmnews

കണ്ണേങ്കാവ് ഉത്സവത്തിന് നാട് ഒരുങ്ങി : പുരവാണിഭം ഇന്ന്


ചങ്ങരംകുളം:പ്രശസ്ഥമായ മൂക്കുതല കണ്ണേങ്കാവ് പൂരം നാളെ നടക്കും.ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പൂര വാണിഭം ഇന്ന് നടക്കും.പ്രദേശത്തെ ഏറ്റവും വലിയ പൂരവാണിഭത്തിന് ആയിരങ്ങൾ എത്തും.പ്രധാനമായും മത്സ്യം വാങ്ങുന്നതിനാണ് പൂരവാണിഭത്തിലേക്ക് ആളുകൾ എത്തുന്നത്.കാലത്ത് മുതൽ തുടങ്ങുന്ന വാണിഭം വെള്ളിയാഴ്ച പുലർച്ചെ വരെ നീളും.മൂക്കുതല മഠത്തിപ്പാടത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് രാത്രിയോടെ ജനങ്ങൾ തിങ്ങി നിറയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും മറ്റു വീട്ടുൽപന്നങ്ങളും വിൽക്കുന്ന സംഘങ്ങൾ ഇതിനോടകം സ്ഥലങ്ങൾ കയ്യടക്കി.നാടിന്റെ നാനാ ഭാഗത്ത് നിന്നും മത്സ്യം വാങ്ങാനും വാണിഭം കാണാനും ആളുകൾ എത്തുന്നതോടെ പൂരവാണിഭം ജനസാഗരങ്ങൾ കൊണ്ട് നിറയും.നേരം പുലരുന്നതോടെ പ്രദേശം പൂരത്തിരത്തിരക്കിലേക്ക് നീങ്ങും