20 April 2024 Saturday

കണ്ണേങ്കാവ് പൂരത്തിന് വെടിക്കെട്ട്: ജില്ലാ ഭരണകൂടത്തിന്റെ അനുമതി

ckmnews

കണ്ണേങ്കാവ് പൂരത്തിന് വെടിക്കെട്ട്: ജില്ലാ ഭരണകൂടത്തിന്റെ അനുമതി


ചങ്ങരംകുളം:വെള്ളിയാഴ്ച നടക്കുന്ന കണ്ണേങ്കാവ് പൂരത്തിന് വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി.വ്യാഴാഴ്ച വൈകിയിട്ട് സാമ്പിൾ വെടിക്കെട്ട് നടക്കും.വെള്ളിയാഴ്ച രാത്രിയോടെ മൂന്ന് ദേശക്കാരുടെ മത്സര വെടിക്കെട്ട് കാണാൻ ഉത്സവ പറമ്പിലേക്ക് പതിനായിരങ്ങളാണ് എത്തുക.ഉത്സവം ഗംഭീരമാക്കാൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.