29 March 2024 Friday

2023-24 വർഷത്തെ ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:2023-24 വർഷത്തെ ആലംകോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.പതിനൊന്ന് കോടിയുടെ വികസന കരട് രേഖയാണ് പുറത്തിറക്കിയത്. ഭിന്നശേഷിക്കാർക്ക് ഊന്നൽ നൽകിയാണ് പുതിയ വർഷത്തെ കരട് രേഖ പുറത്തിറക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ പറഞ്ഞു. ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷരീഫ് വികസന കരട് രേഖ അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമദാസ് മാസ്റ്റർ, കരുണാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ, മെമ്പർമാരായ സി കെ പ്രകാശൻ,ഷഹന നാസർ,ചന്ദ്രമതി, കുഞ്ഞു, അബ്ദുൽ മജീദ്, ഹക്കീം പെരുമുക്ക്, ആസിയ, തസ്‌നി അബ്ദുൽ ബഷീർ, വിനീത, നിംന, ശശി പൂക്കേപ്പുറത്ത്,വിവിധ രാഷ്ട്രീയ പ്രതിനിധികളായ പി വിജയൻ, കൃഷ്ണൻ പാവിട്ടപ്പുറം, കൃഷ്ണൻ നായർ, ബഷീർ മൗലവി,പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ മാധ്യമപ്രവർത്തകൻ ദാസ് കൊക്കൂരിനെയും, ഫോട്ടോഗ്രാഫർ ഷുഹൈബ് ചിയ്യാന്നൂരിനേയും ചടങ്ങിൽ ആദരിച്ചു.