19 April 2024 Friday

കിടപ്പിലായ രോഗികളുടെ പരിചരണത്തിന് മെഡിക്കൽ സാമഗ്രികൾ കൈമാറി

ckmnews

കിടപ്പിലായ രോഗികളുടെ  പരിചരണത്തിന് മെഡിക്കൽ സാമഗ്രികൾ കൈമാറി

   

ചങ്ങരംകുളം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ് കിടപ്പിലായ രോഗികളുടെ  പരിചരണത്തിന് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ( walker ,Stick) ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവിന് കൈമാറി.സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ വില്ലിംഗ്ടൻ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് പ്രസിഡൻ്റ് പി.പി അശ്റഫ് അദ്ധ്യാപകരായ സുരേഷ്, ലത്തീഫ് ,പ്രിയ ,സജ്ന എന്നിവർ സംസാരിച്ചു.പ്രോഗ്രാം ഓഫീസർ ജംസിയ ബി.പി നന്ദി പറഞ്ഞു.