25 April 2024 Thursday

കക്കിടിപ്പുറം ശ്രീ അസുര മഹാകാളൻ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

ckmnews

കക്കിടിപ്പുറം ശ്രീ അസുര മഹാകാളൻ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും


ചങ്ങരംകുളം:കക്കിടിപ്പുറം ശ്രീ അസുര മഹാകാളൻ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും.പുലർച്ചെ നട തുറക്കൽ,നിർമ്മാല്ല്യദർശനം,ഗണപതിഹോമം,നിവേദ്യാദികൾ,പറവെപ്പ് ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ,എന്നിവ നടക്കും.വൈകിയിട്ട് 3 മണിയോടെ ഗജരാജന്റെയും മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമാവും.വൈകിയിട്ടോടെ ചെറുപൂരങ്ങൾ ക്ഷേത്രത്തിലെത്തും.തുടർന്ന് ദീപാരാധന,കേളി,കൊമ്പ്പറ്റ്,കുഴൽപറ്റ് എന്നിവ നടക്കും.രാത്രി 10ന് പ്രതിഭ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാനമേളയും നടക്കും.വ്യാഴാഴ്ച പുലർച്ചെ താലപ്പൊലിയോടെ ഉത്സവം സമാപിക്കും