20 April 2024 Saturday

വർണ്ണാഭമായി നന്നംമുക്ക് ശ്രീ മണലിയാർകാവ് ദേവീക്ഷത്രത്തിലെ മകരച്ചൊവ്വ മഹോത്സവം

ckmnews

വർണ്ണാഭമായി നന്നംമുക്ക് ശ്രീ മണലിയാർകാവ് ദേവീക്ഷത്രത്തിലെ മകരച്ചൊവ്വ മഹോത്സവം


ചങ്ങരംകുളം:നന്നംമുക്ക് ശ്രീ മണലിയാർകാവ് ദേവീക്ഷത്രത്തിലെ മകരച്ചൊവ്വ മഹോത്സവം വിപുലമായപരിപാടികളോടെ ആഘോഷിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഗണപതിഹോമം ഉഷപൂജ,പറവെപ്പ് തുടങ്ങിയ പരിപാടികളോടെയാണ് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ഗജവീരൻമാരുടെയും പഞ്ചവാദ്യത്തിന്റെയും മേളങ്ങളുടെയും അകമ്പടിയോടെ പകൽ പൂരങ്ങൾക്ക് തുടക്കമായി.വൈകുന്നേരത്തോടെ വിവിധ ദേശങ്ങളിൽ നിന്നായി കരിങ്കാളികൾ മറ്റു  അനുഷ്ടാന കലാരൂപങ്ങൾ,വാദ്യ മേളങ്ങൾ ക്ഷേത്രത്തിലെത്തി.വിവിധ ദേശങ്ങളിൽ നിന്ന് ശിങ്കാരിമേളം തമ്പോറം ബാന്റ് മേളം മറ്റു നാടൻ കലാരൂപങ്ങൾ എന്നിവ ചെറുപൂരങ്ങളായി ക്ഷേത്രനഗരിയിലെത്തിയതോടെ ഉത്സപ്പറമ്പ് ജനസാഗരങ്ങൾ കൊണ്ട് നിറഞ്ഞു.മേളം ദീപാരാധന എന്നിവക്ക് ശേഷം നടന്ന ഫാൻസി വെടിക്കെട്ട് ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്തു.രാത്രി ഏറെ വൈകിയും ക്ഷേത്ര നഗരിയിലേക്ക് ചെറുപൂരങ്ങൾ എത്തിക്കൊണ്ടിരുന്നത് ഏറെ നേരം ഗതാഗത തടസത്തിനും കാരണമായി.സംഘർഷ സാധ്യത കണക്കിലെടുത്ത് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.രാത്രി 10 മണിക്ക് സുരേഷ് ആലൂർ നയിച്ച  കാലിക്കറ്റ്

ഫോർബീറ്റ്സ് ഒരുക്കിയ ഗാനമേള നടക്കും.ബുധനാഴ്ച പുലർച്ചെ പതിവ് ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമാവും