29 March 2024 Friday

ചങ്ങരംകുളം ടൗണിൽ മാലിന്യം കുമിഞ്ഞ് കൂടുന്നതായി പരാതി

ckmnews

ചങ്ങരംകുളം ടൗണിൽ മാലിന്യം കുമിഞ്ഞ് കൂടുന്നതായി പരാതി


ചങ്ങരംകുളം:ചങ്ങരംകുളം ടൗണിൽ മാലിന്യം കുമിഞ്ഞ് കൂടുന്നതായി പരാതി.ടൗണിലെ കച്ചവട സ്ഥാപനങ്ങളിലെയും റോഡിലെയും മാലിന്യങ്ങളാണ് റോഡരികിൽ പലയിടത്തായി അടിഞ്ഞ് കൂടുന്നത്.ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിനെ മാലിന്യവിമുക്തമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല.ടൗണിൽ ബസ്റ്റാന്റിൽ പലയിടത്തും ചാക്കുകളിൽ കെട്ടിവെച്ച മാലിന്യം യാത്രക്കാർക്കും വ്യാപാരികൾക്കും ശല്ല്യമാകുന്നതായും പരാതികൾ ഉയരുന്നുണ്ട്.മാലിന്യം നിറഞ്ഞ് കിടന്ന പൊതു കിണർ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും പ്രവൃത്തി പാതിപഴിയിൽ നിർത്തി വെച്ചിരിക്കുകയാണ്.കിണറ്റിൽ നിന്ന് കയറ്റിയ മാലിന്യങ്ങൾ സമീപത്തെ സ്വകാര്യ സ്വകാര്യ വെക്തിയുടെ പറമ്പിൽ നിക്ഷേപിച്ചതും പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.