20 April 2024 Saturday

ധന്യ ഉണ്ണികൃഷ്ണൻ്റെ 'നീ നനയേണ്ട മഴ' കവിതാ സമാഹാരം പ്രകാശനം ചെയ്തു

ckmnews


ചങ്ങരംകുളം:ധന്യ ഉണ്ണികൃഷ്ണൻ്റെ 'നീ നനയേണ്ട മഴ' കവിതാ സമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ഡോ. ഇ.എം.സുരജയ്ക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.പ്രൊഫ:എം.എം.നാരായണൻ അധ്യക്ഷത വഹിച്ചു. നീതു സി.സുബ്രമണ്യൻ പുസ്തകപരിചയം നടത്തി.ടി.വി. ശൂലപാണി , പി.വി. നാരായണൻ ,  എടപ്പാൾ സി സുബ്രഹ്മണ്യൻ,ഡോ.ഹരിയാനന്ദകുമാർ, മുരളി വിരിത്തറയിൽ,അജിതൻ പള്ളിപ്പാട്,അടാട്ട് വാസുദേവൻ,ഡോ:കാർത്തിക അരുൺരാജ്, ശ്രീനി നാദലയ എന്നിവർ സംസാരിച്ചു.ധന്യ ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി.