18 April 2024 Thursday

പെണ്ണായി അഭിനയിച്ച് വാട്സാപ്പിലൂടെ പരിചയപ്പെട്ട യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ.

ckmnews

മലപ്പുറം: പരപ്പനങ്ങാടിയിൽ വിവാഹമോചിതയായ സ്ത്രീയാണെന്ന വ്യാജേന പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. സോഷ്യൽ മാഡിയയിലൂടെ വിവഹം കഴിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് അരിയല്ലൂർ സ്വദേശിയായ യുവാവിൽ നിന്നാണ് പണം തട്ടിയത്. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് അദ്നാൻ(31) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

ഏഴ്മാസം മുമ്പായിരുന്നു യുവാവ് അനഘ എന്ന വ്യാജ പേരിൽ യുവാവിനെ പരിചയപ്പെടുന്നത്. അമ്മ അസുഖബാധിതയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണയായി മൂന്ന് ലക്ഷം രൂപയാണ് യുവാവ് കൈക്കലാക്കിയത്. ഒരേ സമയം രണ്ട് റോളുകൾ ഇയാൾ കൈകാര്യം ചെയ്തിരുന്നു. അനഘ എന്ന പെൺകുട്ടിയായും അനഘയുടെ സുഹൃത്തായുമാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ അനഘയെന്ന് വിശ്വസിപ്പിക്കാനായി സോഷ്യൽ മീഡിയയിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചുനൽകുകയും ചെയ്തിരുന്നു.