20 April 2024 Saturday

വീണ് കിട്ടിയ പണവും രേഖയും അടങ്ങിയ പേഴ്സ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് കെഎസ്ഇബി ജീവനക്കാരന്‍ മാതൃകയായി

ckmnews

വീണ് കിട്ടിയ പണവും രേഖയും അടങ്ങിയ പേഴ്സ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് കെഎസ്ഇബി ജീവനക്കാരന്‍ മാതൃകയായി


ചങ്ങരംകുളം:വീണ് കിട്ടിയ പണവും രേഖയും അടങ്ങിയ പേഴ്സ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് കെഎസ്ഇബി ജീവനക്കാരന്‍ മാതൃകയായി.ആലംകോട് ചിയ്യാനൂര്‍ സ്വദേശിയും ചങ്ങരംകുളം കെഎസ്ഇബി ഡ്രൈവറുമായ റഫീക്കിനാണ് ചാലിശ്ശേരി  മുക്കൂട്ടയില്‍ വച്ച് പണവും രേഖകളും അടങ്ങിയ പെഴ്സ് വീണ് കിട്ടിയത്.വീണ് കിട്ടിയ പെഴ്സ് റഫീക്ക് ഉടനെ ചാലിശ്ശേരി സ്റ്റേഷനിലെത്തി കൈമാറുകയായിരുന്നു.ഉടമയെ കണ്ടെത്തി ചാലിശ്ശേരി പോലീസ് പെഴ്സ് കൈമാറി