25 April 2024 Thursday

എസ്എസ്എൽസി ഹയർ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു

ckmnews

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ് ടൂ അടക്കമുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവെക്കാനാണ് തീരുമാനം. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. ഇനി മൂന്ന് പരീക്ഷകള്‍ മാത്രമാണ് എസ്എസ്എല്‍എസി, പ്ലസ് ടൂ, പ്ലസ് വണ്‍ വിഭാഗങ്ങളില്‍ നടക്കാനുണ്ടായിരുന്നത്.  സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെഇഇ മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്.