18 April 2024 Thursday

ഒരാഴ്ചയായി സംസ്ഥാന പാതക്കരികിൽ പിടിച്ചിട്ട ലോറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം:വാഹനം നീക്കാൻ നടപടി വേണമെന്ന് നാട്ടുകാർ

ckmnews

ഒരാഴ്ചയായി സംസ്ഥാന പാതക്കരികിൽ പിടിച്ചിട്ട ലോറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം:വാഹനം നീക്കാൻ നടപടി വേണമെന്ന് നാട്ടുകാർ


ചങ്ങരംകുളം:കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന പാതക്കരികിൽ പിടിച്ചിട്ട ലോറിയിൽ നിന്നും അസഹ്യമായ ദുർഗന്ധം പരക്കുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാരുടെ പരാതി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്താണ് മത്സ്യം കയറ്റി വന്ന വാഹനം   പ്രദേശവാസികൾക്കും യാത്രക്കാർക്കും പ്രയാസം ഉണ്ടാക്കുന്നത്.അപകടത്തിൽ പെട്ട വാഹനം പോലീസ് പിടിച്ചിട്ടതാണെന്നാണ് നിഗമനം.വാഹനത്തിൽ മത്സ്യമാണെന്നും എത്രയും വേഗം വാഹനം മാറ്റാൻ നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.തമിഴ്നാട് റജിസ്ട്രേഷൻ ഉള്ള ലോറി റോഡിനോട് ചേർന്നാണ് കിടക്കുന്നതെന്നും രാത്രി കാലങ്ങളിൽ അപകടങ്ങൾ ക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.