29 March 2024 Friday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇനി മൊബൈൽ മെഡിക്കൽ സർവെയിലൻസ് യൂണിറ്റുകളും ഓരോ ജില്ലയിലും ഓരോ യൂണിറ്റുകൾ വെച്ച് പ്രവർത്തനം ആരംഭിക്കും

ckmnews

തിരുവനന്തപുരം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇനി മൊബൈൽ മെഡിക്കൽ സർവെയിലൻസ് യൂണിറ്റുകളും. മെഡിക്കൽ പരിശോധനക്കും,  ലാബ് പരിശോധനക്കും സൗകര്യമുള്ള 14 യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ്‌ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ നിർവഹിച്ചു. ഓരോ ജില്ലയിലും ഓരോ യൂണിറ്റുകൾ വെച്ച് പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  ഒരുക്കുന്നത്. കോവിഡ് പരിശോധന വർധിപ്പിക്കുക എന്നതാണ് മൊബൈൽ സർവൈലൻസ് യൂണിറ്റുകളിലൂടെയുള്ള പ്രധാന ലക്ഷ്യം. സംസ്ഥാനത്തെ വിവിധ മേഖകളിലെ ഗ്രാമ പ്രദേശങ്ങളിൽ അടക്കം യൂണിറ്റുകളുടെ സൗകര്യം ലഭ്യമാകും. കേരളത്തിന്റെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ കാരണം രോഗികളുടെ എണ്ണവും മരണ നിരക്കും പിടിച്ചു നിർത്താനായി. വിദഗ്ദരുടെ പ്രവചനം പോലെ സെപ്റ്റംബർ ആദ്യ വരത്തോടെ രോഗികളുടെ എണ്ണം  ഉയർന്നില്ല. എന്നാൽ ആശങ്ക ഒഴിയുന്നില്ല എന്നും ഓണക്കാലത്തെ തിരക്കുകൾ  രോഗ വ്യാപനത്തിന് വഴിവെച്ചോ എന്നത് അടുത്ത ആഴ്ചയെ മനസിലാക്കാൻ സാധിക്കു എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ക്വാറന്റൈനിൽ കഴിയുന്നവരുടെ മെഡിക്കൽ ആവശ്യങ്ങൾ,  സാമ്പിൾ ശേഖരണം,  മറ്റ് രോഗങ്ങൾക്കുള്ള പ്രതിരോധ സേവനങ്ങൾ,  അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുക തുടങ്ങിയ പ്രവർത്തനങ്ങളവും സർവെയിലൻസ് യൂണിറ്റുകളിലൂടെ പ്രവർത്തികമാവുക. മഹാ മാരിയുടെ പ്രതിരോധത്തിന്റെ  ഭാഗമായി 27 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.