28 March 2024 Thursday

പൂവന്തറ മത്തായി കോർ- എപ്പിസ്കോപ്പയുടെ വിയോഗത്തിൽ ചാലിശേരി യാക്കോബായ സുറിയാനി പള്ളി അനുശോചിച്ചു

ckmnews

ചങ്ങരംകുളം:യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദിക ട്രസ്റ്റിയും , തൃശൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായപൂവന്തറ മത്തായി കോറെപ്പിസ്കോപ്പയുടെ വിയോഗത്തിൽ ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു.ഇടവകയുടെ പ്രതിസന്ധിഘട്ടങ്ങളിൽ മാമ്പ്ര അച്ചന്റെ ഇടപെടൽ വളരെ വിലയേറിയതായിരുന്നെന്ന് യോഗം അനുശോചനത്തിൽ പറഞ്ഞു.ഇടവക വികാരി ഫാ.റെജികൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , സഭാ മാനേജിങ് കമ്മിറ്റിയംഗം കെ എ ഏലീയാസ് ,തൃശ്ശൂർ ഭദ്രാസന കൗൺസിൽ അംഗം സി യു രാജൻ , എന്നിവരും ഭക്തസംഘടനകളും അനുശോചിച്ചു.ഇടവക അംഗങ്ങൾ മാമ്പ്ര വീട്ടീലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു