24 April 2024 Wednesday

വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചു

ckmnews

എടപ്പാൾ: വട്ടംകുളം ഗ്രാമപ്പഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്‌ സംഘടിപ്പിച്ചു. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്  ദീപാ മണികണ്ടൻ, എം എ നജീബ്, മൺസൂർ മരയങ്ങാട്ട്, ശ്രീജ പാറക്കൽ, യുപി പുരുഷോത്തമൻ, ദിലീപ് എരുവപ്ര, കെ പി റാബിയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു