24 April 2024 Wednesday

കടവല്ലൂർ കല്ലുംപുറത്ത്റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ

ckmnews

കടവല്ലൂർ കല്ലുംപുറത്ത്റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ


പെരുമ്പിലാവ്: സംസ്ഥാനപാതയോരത്ത് ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ നിലയിൽ .ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂർ കല്ലുംപുറത്താണ്  ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികൾ,ഡിസ്പോസബിൾ പ്ലേറ്റുകൾ എന്നിവ തള്ളിയ നിലയിൽ കണ്ടെത്തിയത്. കവറിൽ കെട്ടി വലിച്ചെറിഞ്ഞ വേസ്റ്റുകൾ തെരുവ് നായ്ക്കൾ  വലിച്ച് വാരിയിട്ട് റോഡിന് സമീപത്തായി ചിതറി കിടക്കുകയാണ്