20 April 2024 Saturday

അൻസാർ വിമൻസ് കോളേജിൽ അന്താരാഷ്ട്ര സെമിനാർ സമാപിച്ചു

ckmnews

പെരുമ്പിലാവ്: അൻസാർ വിമൻസ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അന്താരാഷ്ട്ര സെമിനാർ സമാപിച്ചു.എക്സ്പ്രസിങ്ങ് ദ സെൽഫ്; എമർജൻസ് ഓഫ്  ട്രാൻസ് ലിറ്ററേച്ചർ എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം ആണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി മുന്നൂറോളം പേർ പങ്കെടുത്ത സെമിനാറിൽ നാൽപതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു.പ്രബന്ധങ്ങൾ സമാഹരിച്ച് പുറത്തിറക്കാൻ പോകുന്ന പുസ്തകത്തിന്റെ കവർ പേജിന്റെ പ്രകാശനവും കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.ടി. കമാലുദ്ദീന്റെ റിട്രോ ആക്റ്റീവ് ആൻഡ് പ്രൊ ആക്റ്റീവ് സോഷ്യോ പേർസണൽ ഫാക്ട്ടേഴ്‌സ് ഫോർ ട്രാൻസ്ജൻഡർ സ്റ്റുഡന്റസ് ഡ്രോപിങ് ഔട്ട്‌ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.വൈസ് പ്രിൻസിപ്പാൾ ആരിഫ് ടി.എ., ഇംഗ്ലീഷ് വിഭാഗം മേധാവി സംഗീത കെ.ജി.,ഐ ക്യു എ സി കോർഡിനേറ്റർ ജുബി ജോയ്, ഫാക്കൽറ്റി കോർഡിനേറ്റർമാരായ മേരി ലിയ സി.എസ്., ഷീന സി.പി.,അനീഷ കെ.എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സെമിനാറിൽ പങ്കെടുത്ത മുഴുവൻപേർക്കുമുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.