19 April 2024 Friday

ഓണക്കാലത്ത് ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്ക തോത് കൂടി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇപ്പൊഴും ആശ്വാസത്തിന് വക നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി

ckmnews

ഓണക്കാലത്ത് ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്ക തോത് കൂടി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇപ്പൊഴും ആശ്വാസത്തിന് വക നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇപ്പൊഴും ആശ്വാസത്തിന് വക നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്.രോഗവ്യാപനം ഉയരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇന്ന് 1500 ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ കുറവുണ്ട്. ഇന്ന് 1553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1391 ഉം സമ്പര്‍ക്കം വഴിയാണ്. 1950 പേര്‍ രോഗമുക്തി നേടി. അതേസമയം, ടെസ്റ്റുകള്‍ കുറഞ്ഞതിനാലാണ് പോസിറ്റീവ് കേസുകള്‍ കുറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലാണെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവച്ചു. ഇന്നും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 317 ല്‍ 299 ഉം സമ്പര്‍ക്ക ബാധിതരാണ്.ഇതുള്‍പ്പെടെ ആറ് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണവും അഞ്ച് ജില്ലകളില്‍ സമ്പര്‍ക്കരോഗികളുടെ എണ്ണവും മൂന്നക്കം കടന്നു. 156 പേരുടെ ഉറവിടം വ്യക്തമല്ല. പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 315 ആയി ഉയര്‍ന്നു. ഓണക്കാലത്ത് ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്ക തോത് കൂടി. ഇതിന്റെ ഭാഗമായി രോഗവ്യാപനം വര്‍ധിച്ചോ എന്ന് വരും ദിനങ്ങളിലേ വ്യക്തമാവു. അതിനാല്‍ അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനൊപ്പം ജീവിതം കൊണ്ട്  പോവുക എന്ന അടിസ്ഥാനത്തിലാണ് ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ജാഗ്രത സോഷ്യല്‍ വാക്‌സിനായി കണ്ട് മുന്നോട്ട് പോകണം. കഴിഞ്ഞമാസം രോഗവ്യാപനം പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വര്‍ധിക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി