28 March 2024 Thursday

അനധികൃതമായി വിൽപനക്ക് സൂക്ഷിച്ച 6 ലിറ്റർ വിദേശമദ്യവുമായി ഒതളൂർ സ്വദേശി പിടിയിൽ

ckmnews

അനധികൃതമായി വിൽപനക്ക് സൂക്ഷിച്ച 6 ലിറ്റർ വിദേശമദ്യവുമായി ഒതളൂർ സ്വദേശി പിടിയിൽ 


ചങ്ങരംകുളം:അനധികൃതമായി വിൽപനക്ക് സൂക്ഷിച്ച 6 ലിറ്റർ വിദേശമദ്യവുമായി ഒതളൂർ സ്വദേശി പിടിയിൽ.സംഭവത്തിൽ ഒതളൂർ സ്വദേശി അജിതനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ഇയാളുടെ വീട്ടിൽ നിന്ന  6 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.

ജില്ലാ കോമ്പിങ്ങിന്റെ ഭാഗമായി ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ രാജേന്ദ്രൻ, ബാബു ജോർജ്ജ്,ഖാലിദ്  സജീവ് സിപിഒ മാരായ സുരേഷ്,ജെറോം,മനോജ്,കപിൽദേവ് എന്നിവരടങ്ങുന്ന സംഘം നടത്തിയ സ്പെഷൽ പരിശോധനയിലാണ് അനധികൃതമായി വിൽപനക്ക് വച്ച വിദേശമദ്യം പിടികൂടിയത്