29 March 2024 Friday

ഹൃദയത്തിൽ ചങ്ങാത്തം പൂർവ്വ വിദ്യാർത്ഥി സംഗമം നവ്യാനുഭവമായി

ckmnews

ഹൃദയത്തിൽ ചങ്ങാത്തം പൂർവ്വ വിദ്യാർത്ഥി സംഗമം നവ്യാനുഭവമായി


ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ 1999 - 2000എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥികൾ ഹൃദയത്തിൽ ചങ്ങാത്തം  സംഗമം നവ്യാനുഭവമായി.സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക സംഗമം ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷിബുകുമാർ അദ്ധ്യക്ഷനായി പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ്  മുഖ്യപ്രഭാഷണം നടത്തി ആദ്യകാലങ്ങളിൽ പഠിപ്പിച്ച 19  അധ്യാപകർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. മൺമറഞ്ഞുപോയ സഹപാഠികൾക്ക് മുമ്പിൽ ബാഷ്പാജ്ഞലികളും അനുസ്മരണവും ,  ഓർമ്മക്കായി സ്കൂൾ അങ്കണത്തിൽ  ഷാജിത പി.എം മാവ്മരവും നട്ടു.പൂർവ്വ വിദ്യാർത്ഥികൾ ആദ്യകാല അദ്ധ്യാപകരെ പൊന്നാടയും , മെമ്മന്റോയും നൽകി ആദരിച്ചപ്പോൾ ഗുരുനാഥൻമാരുടെ  സന്തോഷത്തിന്റെ ആനന്ദകണ്ണുനീർ ഗുരു ശിഷ്യ ബന്ധത്തിന്റെ മറക്കാൻ കഴിയാത്ത നിമിഷങ്ങളായി ചങ്ങാത്തം ഗ്രൂപ്പിന്റെ  ഓർമ്മക്കായി എല്ലാ അദ്ധ്യാപകർക്കും മികച്ചതരം മാവ് തൈകളും നൽകി.സ്കൂൾ പരിസരങ്ങളിലെ ആദ്യകാലങ്ങളിലെ ഓർമ്മകൾ പങ്കുവെക്കുന്നതിനായി  സതീഷ് ഒരുക്കിയ  ചായകട കൗതുകമായി പലഹാരങ്ങൾ ,മിഠായികൾ , ഉപ്പലിട്ട പഴങ്ങൾ , പുളിങ്ങ കുരു വറുത്തത് എന്നിവയെല്ലാം സഹപാഠികളെ പഴയ ഓർമ്മ തുരുത്തിലേക്കുള്ള സഞ്ചാരമായി.2010 ൽ രൂപികരിച്ച കൂട്ടായ്മയുടെ വിപുലമായ സംഗമത്തിൽ 150 ഓളം വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇതിനകം ചങ്ങാത്തം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സഹപ്രവർ ത്തകർ , സ്കൂൾ , സാമൂഹ്യ രംഗത്തും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാതൃകയായിട്ടുണ്ട്.സ്നേഹവിരുന്നിന്നു ശേഷം അദ്ധ്യാപകരെല്ലാം ചേർന്ന് ഗ്രൂപ്പ് ഫോട്ടോയും വിവിധ കലാപരിപാടികളും , വാശിയേറിയ വടം വല്ലി മൽസരവും ഉണ്ടായി.ചടങ്ങിൽ സെക്രട്ടറി ജിനു കവുക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു അദ്ധ്യാപകരായ  ഡോ.പി.സി മോളൂ , മേരി , ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ , ഷക്കീല തുടങ്ങി പഴയകാല എല്ലാ അദ്ധ്യാപകരും  പഞ്ചായ അംഗം ഷഹന പി. എം , ചങ്ങാത്തം അംഗങ്ങളായ ഷെമീറ എം.എച്ച് , വിനീഷ് ടി.വി  , സുമിത  എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബനീഷ് സ്വാഗതവും , പ്രസിഡന്റ് വാഹിദ് നന്ദിയും പറഞ്ഞു.പരിപാടികൾക്ക് സതീഷ് , സന്തോഷ് കെ.കെ , പ്രദീപ് , ലിയാകത്ത് , സിന്ദു കെ.ഡി , എന്നിവർ നേതൃത്വം നൽകി