29 March 2024 Friday

ഫുഡ് ഫെസ്റ്റും പുരാതന വസ്തുക്കളുടെ പ്രദർശനവും നടന്നു

ckmnews



ചങ്ങരംകുളം:വടക്കുമുറി എസ്എസ്എംയുപി  സ്കൂളിൽ ഫുഡ് ഫെസ്റ്റും പുരാതന വസ്തുക്കളുടെ പ്രദർശനവും നടത്തി.പരിപാടി പിന്നണിഗായകൻ മണികണ്ഠൻ പെരുമ്പടമ്പ് ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന യോഗത്തിൽ  പ്രധാന അധ്യാപകൻ അബ്ദുൽ റസാഖ് സിഎം സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡന്റ് പിഎൻ ബാബു അധ്യക്ഷത വഹിച്ചു.വിവിധ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ക്ലബ്ബ് പ്രതിനിധികൾ മുൻ അധ്യാപകർ എന്നിവർ ആശംസകൾ അർപ്പിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് പ്രബിൻ നന്ദി പറഞ്ഞു.തുടർന്ന് വിവിധ കലാകാരന്മാരുടെ കലാ   പരിപാടികൾ നടന്നു