25 April 2024 Thursday

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

ckmnews

നേപ്പാളില്‍ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ


കാഠ്മണ്ഡു ∙ നേപ്പാളില്‍ യാത്രാ വിമാനം ലാൻഡിങ്ങിനു തൊട്ടുമുൻപ് തകര്‍ന്നു വീണ് വൻ അപകടം. രാവിലെ 10.33നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി യാത്രാ വിമാനം തകർന്നു വീണത്. തകർന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. അപകടത്തിനു പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു.യതി എയർലൈൻസിന്റെ എടിആർ–72 വിമാനമാണ് തകർന്നുവീണത്. കാഠ്മണ്ഡുവിൽനിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് തകർന്നു വീണത്. പൊഖാറ രാജ്യാന്തര വിമാനത്താവളത്തിനും പഴയ വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ എയർഹോസ്റ്റസുമാരുമാണ്.കഴിഞ്ഞ 30 വർഷത്തിനിടെ മുപ്പതോളം വിമാനങ്ങളാണ് നേപ്പാളിൽ തകർന്നു വീണത്. ഇതിനു മുൻപ് നേപ്പാളിൽ വിമാനാപകടം സംഭവിച്ചത് 2022 മേയിലാണ്. അന്ന് താരാ എയർലൈൻസ് വിമാനം തകർന്നു വീണ് 22 പേരാണ് മരിച്ചത്.