28 March 2024 Thursday

മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു, 2 പേർ പിടിയിൽ

ckmnews



തിരുവനന്തപുരം∙ശ്രീകാര്യത്ത് യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അമ്പാടിനഗര്‍ സ്വദേശി സാജു(39)വാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. സംഭവത്തിൽ ശ്രീകാര്യം സ്വദിശകളായ അനീഷ, വിനോദ് എന്നിവർ പിടിയിൽ. മറ്റൊരു വധശ്രമക്കേസിലും അനീഷ് പ്രതിയാണ്.


വാക്കേറ്റം രൂക്ഷമായതോടെ സാജുവിനെ സുഹൃത്തുക്കള്‍ കമ്പും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സാജുവിന്റെ മൊബൈൽ ഫോൺ അനീഷും വിനോദും ചേർന്ന് പിടിച്ചുവച്ചു. മദ്യപിച്ചു ശേഷം പോയ സാജു മൊബൈൽ വാങ്ങാൻ വേണ്ടി തിരികെ വന്നു. മൊബൈൽ തിരികെ വാങ്ങുന്നതിനിടെ തർക്കമുണ്ടാകുകയും അത് മർദ്ദനത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങുകയുമായിരുന്നു. കയ്യാങ്കളിക്കിടെ മർദനമേറ്റ് അവശനിലയിലായ സാജുവിനെ ഇവർ മദ്യപിച്ചിരുന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ കട്ടേല എന്ന സ്ഥലത്ത് വഴിയിൽ ഉപേക്ഷിച്ചു പോയി.