28 March 2024 Thursday

ഉണക്കാനിട്ട അടക്ക മോഷണം പോയതായി പരാതി നാല് ചാക്ക് അടക്കക്ക് ഒപ്പം സിസികേമറയും കവർന്നു

ckmnews

ഉണക്കാനിട്ട അടക്ക മോഷണം പോയതായി പരാതി

നാല് ചാക്ക് അടക്കക്ക് ഒപ്പം സിസികേമറയും കവർന്നു

എടപ്പാൾ:ഉണക്കാനിട്ട അടക്ക മോഷണം പോയതായി പരാതി.കോലളമ്പ് സ്വദേശി പൂളക്കൽ രവി പാടത്ത്  ഉറക്കാനിട്ട നാല് ചാക്ക് അടക്കയാണ് മോഷ്ടാക്കൾ കവർന്നത്.മാസങ്ങളായി അടക്ക മോഷണം പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ അടക്ക ഉണക്കുന്ന സ്ഥലത്ത്  രവി സിസികേമറ സ്ഥാപിച്ചിരുന്നു.എന്നാൽ ഞായറാഴ്ച പുലർച്ചെ നാല് ചാക്കോളം അടക്ക ക്ക് ഒപ്പം സമീപത്ത് സ്ഥാപിച്ച സിസികേമറയും കള്ളൻമാർ അടിച്ചെടുത്തെന്ന് രവി പറഞ്ഞു.സംഭവത്തിൽ ചങ്ങരംകുളം പോലീസിന് പരാതി നൽകിയിട്ടുണ്ട്