24 April 2024 Wednesday

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ പാലിയേറ്റീവ് കെയർദിനം ആചരിച്ചു

ckmnews

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ പാലിയേറ്റീവ് കെയർദിനം ആചരിച്ചു


ചങ്ങരംകുളം:ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് "പാലിയേറ്റീവ് പരിചരണം എൻ്റെ നാളേക്ക്, എൻ്റെ പരിചരണത്തിന്" എന്ന മുദ്രാവാക്യവുമായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തകർ  ചങ്ങരംകുളം ടൗണിൽ പ്രചരണ സ്റ്റാളും ലഘുലേഖ വിതരണവും നടത്തി.ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ ചിറക് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൈക്രോ ഫണ്ടിങ്ങും നടത്തി.പ്രസിഡണ്ട് പി.പി.എം.അഷറഫ് ഉദ്ഘാടനം ചെയ്തു.പി.കെ.അബ്ദുള്ളക്കുട്ടി, കുഞ്ഞിമുഹമ്മത് പന്താവൂർ ,പി.അലി.എം.എ.ലത്തീഫ് ,കെ.അനസ്‌,ആയിഷ ഹസ്സൻ, ജബ്ബാർ ആലംകോട്,ചന്ദ്രിക നമ്പ്യാർ ,ജബ്ബാർ പള്ളിക്കര,മറിയ നരണിപ്പുഴ ഖാദർ എന്നിവർ നേതൃത്വം നല്കി.വൈകീട്ട് റാലിയും ഉണ്ടായിരുന്നു .വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് എൻ എസ്.എസ് യൂണിറ്റ്,പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻ്ററി, നെല്ലിശ്ശേരി IHRD വിദ്യാർത്ഥികളും പങ്കാളികളായി.