20 April 2024 Saturday

പ്രസിദ്ധമായ മലമല്‍ക്കാവ് താലപ്പൊലി ആഘോഷിച്ചു

ckmnews

പ്രസിദ്ധമായ മലമല്‍ക്കാവ് താലപ്പൊലി ആഘോഷിച്ചു


ആനക്കര: വളളുവനാട്ടിലെ പ്രസിദ്ധമായ മലമല്‍ക്കാവ് താലപ്പൊലി ആഘോഷിച്ചു. രാവിലെ നിത്യനിധാന ചടങ്ങുകളോടെ തുടക്കമായി. തുടര്‍ന്ന് കല്ലുവഴി മുരളീ നമ്പീശന്‍ നയിച്ച മേളത്തോടെ എഴുന്നള്ളിപ്പ്, നവകം,ഉച്ചപൂജ, തിയ്യാട്ടിന്റ് ഉച്ചപ്പാട്ട്, ഉച്ചയ്ക്കുശേഷം ആന, പഞ്ചവാദ്യത്തോടും താലപ്പൊലി പാലക്കുന്നിലേക്ക് എഴുന്നെള്ളിപ്പ്  തുടര്‍ന്ന് തിറ, പൂതന്‍, കാളവേല എന്നിവ താലപ്പൊലിപാലകുന്നത്ത് എത്തിമടങ്ങി. പിന്നിട് ദേവസ്വം എഴുന്നള്ളിപ്പ് ക്ഷേത്ര മതിലിനകത്ത് പ്രവേശിച്ചതോടെ വഴിക്കടവ് പൂരാഘോഷക്കമ്മറ്റി,വഴിക്കടവ് മൈനര്‍ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ആന, പ്രശസ്തരായ പഞ്ചവാദ്യ കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നെള്ളിപ്പുകളെത്തി.

ആനപ്പൂരങ്ങള്‍ ക്ഷേത്ര മതിലകത്ത് പ്രവേശിച്ചതോടെ ആനപ്പടി സൂപ്പര്‍ക്കമ്മറ്റി, മുക്കൂട്ട പടിഞ്ഞാറ് ഭാഗം അയ്യപ്പസേവാ സംഘം, ഹില്‍ടോപ്പ്, സ്റ്റാര്‍ ബോയ്‌സ്, യംഗ്‌സ്റ്റേഴ്, അധിപന്‍സ്,യുവതരംഗം,തെക്കന്‍സ്, മലമല്‍ക്കാവ് സെന്റര്‍ കാവടിയാട്ട കമ്മറ്റി, ശ്രീദര്‍ഗ്ഗ താലപ്പൊലി പാലക്കുന്ന് എന്നീ പൂരാഘോഷകമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ , വിവിധ ദേശങ്ങളില്‍ നിന്നായി തിറ, പൂതന്‍,കാളവേല, ശിങ്കാരിമേളം, തകില്‍, നാദസ്വരം,കാവടിയാട്ടം,തെയ്യം,പൂക്കാവടി എന്നിവയുമുണ്ടായി

 രാത്രി 9.30-ന് കോഴിക്കോട് സങ്കീർത്തനയുടെ ‘വേനലവധി’ നാടകവും രാത്രി ശീവേലിക്കുശേഷം തിയ്യാട്ട് നടന്നു.