20 April 2024 Saturday

ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പ്പന്നക്കടത്ത് വട്ടംകുളത്ത് പിടികൂടിയത് ഒരു കോടിയോളം രൂപയുടെ പുകയില ഉത്പ്പന്നങ്ങള്‍. മൂന്ന് പേര്‍ പിടിയില്‍

ckmnews

ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പ്പന്നക്കടത്ത്

വട്ടംകുളത്ത് പിടികൂടിയത് ഒരു കോടിയോളം രൂപയുടെ പുകയില ഉത്പ്പന്നങ്ങള്‍. മൂന്ന് പേര്‍ പിടിയില്‍


എടപ്പാള്‍ : ബിസ്ക്കറ്റിന്റെ  മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടി.രണ്ട് ലോറികളില്‍ നിന്നായി  

1.5 ലക്ഷത്തോളം പേക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് ഇന്ന് രാത്രി 10 -ന് എടപ്പാളിനടുത്ത വട്ടംകുളത്തു നിന്നും പിടികൂടിയത്.വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് എക്സൈസ്,പോലീസ് സംഘം പിടികൂടുന്നത്.പിടിച്ചെടുത്ത പുകയില ഉത്പ്പന്നങ്ങള്‍ക്ക്

മാര്‍ക്കറ്റില്‍ ഒരു കോടി രൂപയോളം വില വരും.പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്‍

അലി (47 )തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍,കിഴക്കുംകര ഷമീര്‍ (38) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്.വട്ടംകുളത്തെ ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വന്‍ തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.