24 April 2024 Wednesday

സ്വർണവില മൂന്നാം ദിവസവും കുതിപ്പ് പവന് 41,600

ckmnews

മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് വില 4,300 രൂപയിലെത്തി

2020 ഓഗസ്റ്റ് 5 ന് 5100 രൂപയായിരുന്നു സ്വർണം ഗ്രാമിന് വില. അതിനു ശേഷമുളള ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റിക്കാർഡ് വിലയായ 5250 രൂപയുണ്ടായിരുന്നത്.