23 April 2024 Tuesday

മകരവിളക്കിനൊരുങ്ങി സന്നിധാനം; സുരക്ഷയ്ക്കായി 1,400 പൊലീസുകാർ, ഡോക്ടർ അടങ്ങുന്ന മെഡിക്കൽ സംഘവും

ckmnews

ശബരിമല : മകരവിളക്കിനൊരുങ്ങി സന്നിധാനം. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. 


ഇന്ന് വൈകീട്ട് 5.30ന് തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിക്കും. വൈകീട്ട് 6.30ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം അണിയിച്ച് ദീപാരാധന നടത്തും. സന്നിധാനത്ത് മകരമകരസംക്രമ പൂജ രാത്രി 8.45ന് നടക്കും.


ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടില്ല. സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

മകരജ്യോതിക്കായി സന്നിധാനത്തും പരിസരത്തും കാത്തിരിക്കുന്നത് ആയിരക്കണക്കിന് ഭക്തരാണ്.