16 April 2024 Tuesday

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു


ചങ്ങരംകുളം:നേരിനു കാവലിരിക്കുക എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം നടത്തിവരുന്ന അംഗത്വകാല ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ സോൺ യൂത്ത് കൗൺസിൽ സമാപ്പിച്ചു.മൂക്കുതല നജുമുൽ ഹുദാ മദ്രസയിൽ നടന്ന കൗൺസിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ വാരിയത്ത് മുഹമ്മദലി ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം കരീം ബാഖവി അധ്യക്ഷത വഹിച്ചു മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി എ എ റഹീം കരുവാത്തുക്കുന്ന് പുനഃസംഘടന നടപടികൾ നിയന്ത്രിച്ചു.അബ്ദുൽ ജലീൽ ബാഖവി വളാഞ്ചേരി,  ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് , സി വി ഹംസ ദാരിമി,  പി പി നൗഫൽ സഅദി, ഇസ്മാഈൽ ബാഖവി ഒതളൂർ, കെ വി അബ്ദുൽജലീൽ പ്രസംഗിച്ചു. 45 യൂണിറ്റുകളിലും 6 സർക്കിളുകളിലും പുനഃസംഘടന പൂർത്തീകരിച്ചാണ് സോൺ യൂത്ത് കൗൺസിൽ നടന്നത്.

 2023 - 24 സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. സി മുഹമ്മദ് നജീബ് അഹ്സനി (പ്രസിഡണ്ട് ) ആസിഫ് തണ്ടിലം (ജനറൽ സെക്രട്ടറി ) അഷറഫ് അൽ ഹസനി (ഫിനാൻസ് സെക്രട്ടറി ) അബ്ദുൽ ഗഫൂർ അഹ്സനി തിരുത്തി,മുഹമ്മദ് ഹബീബ്  അഹ്സനി കാലടി , ഉമ്മർ സഖാഫി കക്കിടിപ്പുറം ,വി ശിഹാബുദ്ദീൻ മുസ്‌ലിയാർ (പ്രസിഡണ്ടുമാർ) സുഹൈൽ കാളച്ചാൽ,അഫ്സൽ സഅദി പാവിട്ടപ്പുറം,അബ്ദുൽ മജീദ് അഹ്സനി  നന്നംമുക്ക് ,വി വി അനസ് മാണൂർ,ഉമർ സഅദി അയങ്കലം (സെക്രട്ടറിമാർ )