20 April 2024 Saturday

തുടർച്ചയായി സ്വർണവിലയിൽ വർധന; പവന് കൂടിയത് 160 രൂപ

ckmnews

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയായി. ഒരു പവൻ സ്വർണത്തിന് 41,280 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണം 15 രൂപ വർധിച്ച് 4,265 രൂപയായി

ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നെ ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,140 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,120 രൂപയുമായിരുന്നു