25 April 2024 Thursday

എസ് എസ് എഫ് ലീഡേഴ്സ് കോൺക്ലേവ് സമാപിച്ചു

ckmnews

എസ് എസ് എഫ് ലീഡേഴ്സ് കോൺക്ലേവ് സമാപിച്ചു


ചങ്ങരംകുളം :അധാർമ്മികതകൾ അരങ്ങ്  വാഴുന്ന പുതിയ കാലത്ത് സത്യത്തോടൊപ്പം നിൽക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും വിവേകത്തോട് കൂടിയുള്ള ആത്മാർത്ഥ പ്രവർത്തനങ്ങളാണ് ഇസ്‌ലാമിക പ്രവർത്തകനെ രൂപപ്പെടുത്തുന്നതെന്നും എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ റാഷിദ് ബുഖാരി പറഞ്ഞു. എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ സംഘടിപ്പിച്ച ലീഡേഴ്സ് കോൺക്ലേവ് പന്താവൂർ ഇർശാദിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 52 യൂണിറ്റുകളിൽ നിന്നും 6 സെക്ടറുകളിൽ നിന്നുമുള്ള പ്രതിനിധികളാണ് പരിപടിയിൽ പങ്കെടുത്തത്.

ഡിവിഷൻ പ്രസിഡന്റ് റഫീഖ് ശാമിൽ ഇർഫാനി മാണുർ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് സഖാഫി താനൂർ വിഷയാവതരണം നടത്തി.  ഫാറൂഖ് സുറൈജി സഖാഫി ചേകനൂർ സ്വാഗതവും അബ്ദുറഹ്മാൻ ശാമിൽ ഇർഫാനി നന്ദിയും പറഞ്ഞു.