20 April 2024 Saturday

ചങ്ങരംകുളം മേഖലയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു

ckmnews

ചങ്ങരംകുളം മേഖലയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു


ചങ്ങരംകുളം മേഖലയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു.മലപ്പുറം-തൃശൂർ- പാലക്കാട്‌ ജില്ലയുടെ സംഗമ സ്ഥലമായ  മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പ്രദേശത്തെ ഖത്തർ  പ്രവാസികളുടെ ബഹുമുഖമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിന്നും,നാട്ടിലും ഖത്തറിലും സാമൂഹിക,സാംസ്കാരിക പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള കൂട്ടായ്മക്കാണ് രൂപം നൽകിയത്. ചങ്ങരംകുളം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  സുഹൃത്തുക്കൾ ഖത്തറിലെ മുതിർന്ന പ്രവാസിയായ സിവി മുഹമ്മദലി ഹാജിയുടെ നേതൃത്വത്തിൽ ദോഹ ബ്ളാക്ക് ഒലീവ് റെസ്റ്റോറന്റിൽ വെച്ച് നടത്തിയ യോഗത്തിൽ പതിനഞ്ച് അംഗങ്ങൾ അടങ്ങിയ ഭരണസമിതിക്ക് രൂപം നൽകുകയും ചെയ്തു.കൂട്ടായ്മക്ക് ചങ്ങരംകുളം പ്രവാസി അസോസിയേഷൻ ഖത്തർ(CPAQ)എന്ന പേര് നാമകരണം ചെയ്തു.യോഗത്തിൽ 

ഷാജി മുടവത്ത്, സിദ്ദിഖ് ചെറുവല്ലൂർ, വിനോദ് പെരുമുക്ക്, നാസർ മൂക്കുതല, നിഹാദ് സിവി, മൻസൂർ കെവി.സൈനുദ്ധീൻ ആലംകോട് നവാസ് വട്ടത്തൂർ എന്നിവർ പ്രവാസി കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചും    പ്രവാസികളുടെ സാഹോദര്യ ബന്ധവും, ഐക്യവും,നിലനിർത്തുന്നത്തിന്റെ പ്രാധാന്യത്തെകുറിച്ചും സംസാരിച്ചു.