29 March 2024 Friday

ഒരു വീട്ടിൽ ഒരു ഫലവൃക്ഷതോട്ടം പദ്ധതിയുടെ ഭാഗമായി തൈ വിതരണം നടത്തി

ckmnews

ഒരു വീട്ടിൽ ഒരു ഫലവൃക്ഷതോട്ടം പദ്ധതിയുടെ ഭാഗമായി തൈ വിതരണം നടത്തി


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 പദ്ധതി പ്രകാരം കൃഷിഭവൻ വഴി നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് " ഒരു വീട്ടിൽ ഒരു ഫലവൃക്ഷതോട്ടം പദ്ധതിയുടെ ഭാഗമായി നടന്ന തൈ വിതരണ ഉൽഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെവി ഷെഹീർ നിർവഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷരീഫ്,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ, ആരോഗ്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങയ പികെ ശശി,മൈമൂന ഫാറൂക്ക്,കൃഷി ഓഫീസർ ടിഎം സുരേഷ് ,മറ്റു കൃഷി ഉദ്യോഗസ്ഥർ,കർഷകർ തുടങ്ങിയവർ പങ്കടുത്തു.