24 April 2024 Wednesday

15ലക്ഷം ഉപയോഗിച്ചു നവീകരിച്ച താവക്കുളം പുകൈയ്‌ത റോഡ് തുറന്ന് കൊടുത്തു

ckmnews

15ലക്ഷം ഉപയോഗിച്ചു നവീകരിച്ച താവക്കുളം 

പുകൈയ്‌ത റോഡ് തുറന്ന് കൊടുത്തു


എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് നവീകരിച്ച വെളിയങ്കോട് പഞ്ചായത്തിലെ താവക്കുളം 

പുകൈയ്‌ത റോഡ് തുറന്ന് കൊടുത്തു.15 ലക്ഷം ഉപയോഗിച്ചു നവീകരിച്ച റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സുനിത രതീഷിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. വാർഡ് മെമ്പർ വേണുഗോപാൽ മുഖ്യ അതിഥിയായിരുന്നു.കെ കെ ബഷീർ സ്വാഗതവും എ വി ഹരിജിത് നന്ദിയും പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ നവ മിഷൻ ആദർശഗ്രാമം പദ്ധതി പ്രഖ്യപനവും  നടത്തി